
അങ്കമാലി: കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ഗൃഹനാഥനും ഭാര്യയും 35കാരനായ മകനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
മകന്‍റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചെങ്ങമനാട് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു





