
കോഴിക്കോട് : പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിംഗ് ഇന്ന് നടക്കും. ഒപ്പം അൻവറിനും കുടുംബാംഗങ്ങൾക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.
കൈവശമുള്ള ഭൂമി സംബന്ധിച്ച് അൻവറോ കുടുംബാംഗങ്ങളോ ലാൻഡ് ബോർഡിനു മുൻപിൽ ഇതുവരെ വിശദമായ രേഖകൾ ഒന്നും സമർപ്പിച്ചിട്ടില്ല.
അൻവറിന്റെയും കുടുംബത്തെയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ. എന്നാൽ ഇതിലേറെ ഭൂമി കൈവശമുണ്ടെന്നാണ് പരാതിക്കാരനായ കെ.വി.ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് സെപ്റ്റംബർ 7 വരെ സമയം നൽകിയത്.





