ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നത് സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗത; താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

താമരശ്ശേരി : ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നതിന് കാരണം സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗതയെന്ന് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സംഘങ്ങൾ ലഹരി വിൽപനയും ഉപയോഗവും നടത്തുന്നത് നിർബാധം തുടരുകയാണ് സിന്തറ്റിക് ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളെയും കൂട്ടായ്മകളെയും വ്യക്തികളെയും അവരുടെ സ്ഥാപനങ്ങളെയും അടക്കം ആക്രമിക്കുന്ന നില അതീവ ഗുരുതരമാണെന്നും, കഴിഞ്ഞ ദിവസം ലഹരി മാഫിയ അമ്പലമുക്കിൽ നാട്ടുകാർക്കും പോലീസിന് നേരെയും നടത്തിയ അക്രമം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും, കൂട്ടായ്മകൾ ഇക്കൂട്ടർക്കെതിരെ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നതും പ്രതികരിക്കുന്ന ആളുകളുടെ ജീവനോപാധികൾ നശിപ്പിക്കുകയും ചെയ്യുന്നത്.
പരിതാപകരമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ നാടിനെ നശിപ്പിക്കുകയും ഒരു തലമുറയെ തന്നെ ഇല്ലാതാക്കാൻ പോകുന്നതുമാണ് അതിനാൽ ഈ വിഷയത്തിൽ പോലീസും, എക്സൈസും, മറ്റ് ഉത്തരവാദിത്തപെട്ടവരും കുറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും പെട്രോളിങ് ശക്തമാക്കണമെന്നും താമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നസീമുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർ പിസി ഹബി തമ്പി, പി ഗിരീഷ് കുമാർ, കെ പി കൃഷ്ണൻ, നവാസ് മാസ്റ്റർ, സത്താർ പള്ളിപ്പുറം, അൻഷാദ് മലയിൽ, തുടങ്ങിയവർ സംസാരിച്ചു.





