
കോഴിക്കോട് : ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ സ്വദേശിനിയായ സൗമ്യ (41) ആണ് മരിച്ചത്. ഉള്ളിയേരി സ്വദേശി രാജുവാണ് സൗമ്യയുടെ ഭർത്താവ്. വിളയാറച്ചാൽ ഡ്രൈവർ മോഹൻ – സീത ദമ്പതികളുടെ മകളാണ് സൗമ്യ.
സേവാഭാരതിയുടെ സജീവ പ്രവർത്തകയായി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു സൗമ്യ. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





