
പാലക്കാട് : തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കോഴിക്കോടേക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.





