Malappuram

ലഹരിക്കേസിൽ പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ മരിച്ചു

Please complete the required fields.




മലപ്പുറം : ലഹരിക്കേസിൽ പിടികൂടിയ പ്രതി താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ മരിച്ചു. തിരൂരങ്ങാടി സ്വദേശി സാമിർ ജിഫ്രി (30) ആണ് മരിച്ചത്. താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വച്ച് ഇന്നു പുലർച്ചെ 1.45നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.

തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലർച്ചെ 4 മണിക്ക് ഇയാൾ സ്റ്റേഷനിൽ തളർന്നു വീണതായി ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും ഡിവൈഎസ്പി പറഞ്ഞു. മൃതദേഹം താനൂർ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button