Kozhikode

കോഴിക്കോട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Please complete the required fields.




കോഴിക്കോട് : ബാലുശ്ശേരി ഹൈസ്ക്കുളിനടുത്ത് ഉണ്ണൂല്മ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജ് (21) നെ കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് പുഴയിൽ കാണാതായി.

ഇന്ന് വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് പുഴയിൽ ഒലിച്ചു പോയത്. കനത്ത മഴയെ തുടർന്നു പുഴയിൽ വെള്ളം കയറി ശക്തമായ ഒഴുക്കുമുണ്ട്.

നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചിലിനും ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്. ഫയർഫോഴ്സ് ഫ്ലഡ് ലിറ്റ് ഉപയോഗിച്ച് രാത്രിയും തിരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Back to top button