
കോഴിക്കോട് : നന്മണ്ട 14-ൽ ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മരം പൊട്ടിവീണു. യാത്രക്കാർ രക്ഷപ്പെട്ടത് അദ്ഭുതകരമായാണെന്ന് ദൃക്സാക്ഷികൾ. മരക്കൊമ്പുകൾ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ തട്ടിനിന്നതിനാലാണ് വൻ അപകടം ഒഴിവായത്.
ബാലുശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറിനുമുകളിലേക്കാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ മരം പൊട്ടിവീണത്.





