
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരി പേരാമ്പ്ര റോഡിൽ ലോറി മണ്ണിൽ താഴ്ന്നു. കുടിവെള്ള പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടിയ ഭാഗത്താണ് ലോറി താഴ്ന്നത് .
നടുവണ്ണൂരിൽ വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയാണ് ലോറിയുടെ ടയർ മണ്ണിലിൽ താഴന്നത്. ഒരു മാസം മുൻപ് ജലപദ്ധതിക്ക് വേണ്ടി കുഴിച്ച് മണ്ണിട്ട് മൂടിയത് .
ലോറിയുടെ ഒരുഭാഗത്തെ ടയർ പൂർണമായും മണ്ണിനടിയിൽ താഴ്ന്നിട്ടുണ്ട് . മണ്ണിൽ താഴ്ന്ന് ലോറി നിന്നതിനാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. കാസർഗോഡ് പാർസലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.





