Malappuram

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന പരാതി; നാലു പേർ അറസ്റ്റിൽ

Please complete the required fields.




മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിൽ നാലു പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം മറ്റത്തൂർ തൊടുകുത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (32), മലപ്പുറം ആലത്തൂർപടി സ്വദേശി ഷംസുദ്ദീൻ (37), മഞ്ചേരി പുൽപറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (46), മഞ്ചേരി നറുകര സ്വദേശി രാജീവ് (48) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിലൊരാളായ മുഹമ്മദ് ഇഖ്ബാലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഇഖ്ബാൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ കുട്ടിക്ക് ലഹരിപദാർഥങ്ങൾ നൽകിയതായും വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ എടുപ്പിച്ചതായും പരാതിയുണ്ട്.

Related Articles

Leave a Reply

Back to top button