Malappuram

മലപ്പുറത്ത് ഓടുന്ന ബസിൽനിന്ന് വിദ്യാർത്ഥി തെറിച്ചുവീണു

Please complete the required fields.




മലപ്പുറം: ഓടുന്ന ബസിൽനിന്ന് വിദ്യാർത്ഥി തെറിച്ചുവീണു . കല്ലിങ്ങാമ്പറമ്പ് എംഎസ്എംഎസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് വളയന്നൂരിലായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഓടുന്ന ബസിന്റെ വാതിൽ തുറക്കുന്നതും വിദ്യാർത്ഥി തെറിച്ചു വീഴുന്നതും വീഡിയോയിൽ കാണാം.

സ്കൂൾ വിട്ടശേഷം വിദ്യാർത്ഥികളുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. വളവു തിരിയുന്നതിനിടെ ബസിന്റെ പിന്നിലെ വാതിൽ തുറന്ന് വിദ്യാർത്ഥി തെറിച്ചു വീഴുകയായിരുന്നു. വിദ്യാർത്ഥി വീണതറിയാതെ ബസ് മുന്നോടു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ബസിന്റെ പിന്നാലെ കാർ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും, തെറിച്ചുവീണത് റോഡിന്റെ അരികിലേക്കായതിനാൽ ചെറിയ പരുക്കുകളോടെ വിദ്യാർത്ഥി രക്ഷപെട്ടു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.

ഓടുന്ന ബസിന്റെ ഡോർ തുറന്നത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ വാതിൽ തുറന്ന് പുറത്തു വീണതാണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Back to top button