
തൃശ്ശൂർ : മതിലകത്ത് ആറു ദിവസം മുൻപ് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മതിലകം പാപ്പിനിവട്ടം ബാങ്കിന് തെക്കുവശം താമസിക്കുന്ന ഐരാട്ട് അനിൽ കുമാറി (52) നെയാണ് ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 19 മുതൽ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ മതിലകം പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.





