Palakkad

ലോകോ പൈലറ്റ് ഇറങ്ങിപ്പോയ സംഭവം; ട്രെയിൻ നിർത്തിയിട്ടത് രണ്ടര മണിക്കൂർ

Please complete the required fields.




പാലക്കാട് : യശ്വന്ത്പുർ -കണ്ണൂർ എക്സ്​പ്രസ് വാളയാർ സ്റ്റേഷനിൽ നിർത്തിയിട്ട് ലോകോ പൈലറ്റ് ഇറങ്ങിപ്പോയ സംഭവം. ട്രെയിൻ വാളയാറിൽ നിർത്തിയിട്ടത് രണ്ടര മണിക്കൂർ . യാത്രക്കാരുടെ പ്രതിഷേധത്തിനിടെ മറ്റൊരു ലോകോ പൈലറ്റ് എത്തിയാണ് സർവിസ് പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം നടന്നത്.

പാലക്കാട് സ്റ്റോപ് ഉണ്ടെന്നിരിക്കേ സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ലോകോ​പൈലറ്റ് ട്രെയിൻ നിർത്തിയിട്ട് ഇറങ്ങിപ്പോയത്. അമ്പരന്ന യാത്രക്കാർ വാളയാർ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എന്നാൽ ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ ലോകോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്ന പ്രചാരണത്തെ തുടർന്ന് യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.

ശേഷം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഓരോരുത്തരായി പരാതി രേഖപ്പെടുത്തി. എന്നാൽ ലോകോ പൈലറ്റ് ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ​ട്രെയിൻ നിർത്തി പോയതെന്ന വിശദീകരണവുമായി റെയിൽവേ അധികൃതർ ഇതിനിടെ രംഗത്തെത്തി. ഒടുവിൽ രാവിലെ 8.30ഓടെ പുതിയ ലോകോ പൈലറ്റ് എത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നിരിക്കേ ഇത്തരം നടപടികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ട്രെയിനിലെ യാത്രക്കാരനായ ബാംഗ്ലൂർ -മലബാർ ട്രാവലേഴ്സ് റൈറ്റ്സ് ​പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് പി. ഷിനിത്ത് പറഞ്ഞു. സതേൺ റെയിൽവേ ഡി.ആർ.എം, ജി.എം എന്നിവർക്ക് പരാതി നൽകു​ന്നതോടൊപ്പം ഉപഭോക്തൃ കോടതിയിൽ നഷ്ടപരിഹാര കേസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button