Palakkad

പാലക്കാട് എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാർത്ഥി പിടിയിൽ

Please complete the required fields.




പാലക്കാട് : പാലക്കാട് ആലത്തൂരില്‍ 7.4 ഗ്രാം എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാർത്ഥി പിടിയിൽ. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.

എറണാകുളത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന നിജില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കെവശമുണ്ടായിരുന്ന എംഡിഎംഎയെന്ന് പൊലീസ് പറഞ്ഞു.
ആലത്തൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പാളൂര്‍ ബീവറേജന് സമീപത്തുവച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.

Related Articles

Leave a Reply

Back to top button