Palakkad
പാലക്കാട് കെ.എസ്.ആർ.ടി.സി. ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

തച്ചമ്പാറ: കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. തച്ചമ്പാറ സ്വദേശികളായ ഹംസ (70) രാധാകൃഷ്ണൻ (65) എന്നിവർക്കാണ് പരിക്ക്. ഇവരെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ ചൂരിയോട് പുഴ പാലത്തിലാണ് സംഭവം. പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി ബസും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4.20നാണ് അപകടം. കല്ലടിക്കോട് പൊലീസ് സ്ഥലത്ത് എത്തി.





