Kozhikode
കുറ്റ്യാടിയിലെ സ്കൂൾ മതിൽ അപകടം; കാർ തകർന്നു, നാല് വയസ്സുള്ള കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട് : ഇന്ന് രാവിലെ കുറ്റ്യാടിക്കടുത്ത് പബ്ലിക്ക് സ്കൂൾ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാർ തകർന്നു, മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കാറിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി.
കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിൻ്റെ ചെങ്കൽ മതിലാണ് ഇന്ന് രാവിലെ നിലംപൊത്തിയത്. സ്കൂളിലേക്ക് വിദ്യാർത്ഥിയെ കൊണ്ടുവിടാൻ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മതിലിന് സമീപത്തെ റോഡിൽ കാർ നിർത്തി രക്ഷിതാവ് ഫോൺ ചെയ്യുന്നതിനിടെയാണ് അപകടം.
മണ്ണിനടിയിൽപ്പെട്ട കാറിൽ ഈ സമയം നാല് വയസുള്ള കുട്ടി ഉണ്ടായിരുന്നു. കാറിൻ്റെ ഡോർ തുറന്ന് കുട്ടിയെ ഉടൻ പുറത്തെടുക്കുകയായിരുന്നു.





