Thrissur

തൃശ്ശൂരിൽ സ്കൂൾ ബസ്സ് കുഴിയിലേക്ക് താഴ്ന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Please complete the required fields.




തൃശൂർ : സ്കൂൾ കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു. അന്തിക്കാട് ഹൈ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ച കുഴിയിലേക്ക് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴുകയായിരുന്നു.

കനത്ത മഴ പെയ്ത് കുഴിയിലെ മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു ഉള്ളത് . ഏറെ നേരം പരിശ്രമിച്ചിട്ടും ബസ് കുഴിയിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റ് വാഹനങ്ങളിൽ സ്കൂളിലേക്ക് പറഞ്ഞുവിടുകയായിരുന്നു . ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ കുട്ടികൾക്ക് ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button