
കോഴിക്കോട് : താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ വെള്ള കാറിലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
എന്നാൽ, നമ്പർ വ്യക്തമായിട്ടില്ല. കാർ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ചും വിവരമില്ല. വെള്ള കാറിലാണ് ഭർത്താവിനെ കൊണ്ടുപോയതെന്ന് ഷാഫിയുടെ ഭാര്യ നേരത്തെ മൊഴി നൽകിയിരുന്നു.
സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.പരപ്പൻപൊയിലിലെ വീട്ടിൽനിന്നാണ് ഷാഫിയെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
ഭാര്യ സനിയയെയും കാറിൽ കയറ്റിക്കൊണ്ടുപോയെങ്കിലും പിന്നീട് വഴിയിൽ ഇറക്കിവിട്ടു. പിടിവലിക്കിടെ ഗുണ്ടകൾ കൊണ്ടുവന്ന പിസ്റ്റളിന്റെ പൊട്ടിയ ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.





