Kozhikode

പരാതിക്കാരിയായ വീട്ടമ്മയെ റിസോര്‍ട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു; എസ്‌ഐക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Please complete the required fields.




വടകര; പരാതിക്കാരിയായ വീട്ടമ്മയെ റിസോര്‍ട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത എസ്‌ഐയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ അബ്ദുള്‍ സമദിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയെ മൊഴിയെടുക്കാനെന്ന വ്യാജേന റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് വടകര പൊലീസ് അബ്ദുള്‍ സമദിനെതിരെ കേസെടുത്തത്.

വടകര സ്വദേശിയായ വീട്ടമ്മ രണ്ടുവര്‍ഷം മുമ്പാണ് എടച്ചേരി പൊലീസില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. പരാതി അന്വേഷിക്കാനെത്തിയത് എസ്.ഐ ആയിരുന്ന അബ്ദുള്‍ സമദായിരുന്നു. പരാതിക്കാരിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയ എസ് ഐ ഇവരുമായി അടുപ്പം സ്ഥാപിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലാണെന്നും മൊഴി നല്‍കാന്‍ അവിടെയെത്തണമെന്നും വീട്ടമ്മയോട് അബ്ദുള്‍ സമദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് റിസോര്‍ട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Back to top button