Kozhikode

കോഴിക്കോട് സ്വദേശിയായ യുട്യൂബ് ചാനല്‍ അവതാരകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

Please complete the required fields.




കോഴിക്കോട്: യുട്യൂബ് ചാനല്‍ അവതാരകയായ കോഴിക്കോട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33) യാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സി.ഐ. കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

യുവതിയെ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഒരു ഫ്‌ലാറ്റില്‍ എത്തിച്ച് നാലുദിവസം പീഡിപ്പിക്കുകയും തുടര്‍ന്ന് അവരുടെ കാറുമായി ഇയാള്‍ കടന്നുകളയുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുട്യൂബ് അവതാരകയെ എറണാകുളത്ത് സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായ നിധിന്‍ പോള്‍സണ്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ഫ്‌ലാറ്റിലെത്തിച്ച് നിരന്തര പീഡനത്തിന് ഇരയാക്കിയത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തന്റെ നേര്‍ക്ക് വരുന്നതായി മനസിലാക്കിയ ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ പ്രതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്ത് പൊലീസ് തന്ത്രപൂര്‍വം ഇയാളെ കെണിയിലാക്കി. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button