India

യുവതിയെ തട്ടിക്കൊണ്ടുപോയി, ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

Please complete the required fields.




ബംഗളൂരു : ബംഗളൂരു നഗരത്തിൽ ഓടുന്ന കാറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

പാർക്കിലിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ തട്ടികൊണ്ട് പോകുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. കൊറമംഗളയിലെ നാഷണൽ ഗെയിംസ് വില്ലേജ് പാർക്കിൽ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെൺകുട്ടി. പാർക്കിൽ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെൺകുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാൾ പറയുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാൾ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടർന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

സംഭവം പുറത്ത് പറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും നാല് പ്രതികളെയും ചോദ്യം ചെയ്ത് വരികയാണെന്നും മുതിർന്ന ​പൊലീസ് ഓഫീസർ സി.കെ ബാബ അറിയിച്ചു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button