
കോഴിക്കോട്: കൂടത്തായ് കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്മാരുടെ മൊഴി. കൊല ചെയ്തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങള്‍ മൊഴി നല്കി. കുടുംബകല്ലറകള്‍ തുറന്ന സമയത്ത് കൊലപാതകങ്ങള്‍ നടത്തിയെന്ന് ജോളി തങ്ങളോട് പറഞ്ഞെന്ന് സഹോദരന്മാരായ ബാബു ജോസഫും ടോമി ജോസഫും മൊഴി നല്കി.bഎരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണിക്കൃഷ്ണന്റെ വിസ്താരത്തിലാണ് ഇരുവരും മൊഴി നൽകിയത്.
റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരില്‍ തയ്യാറാക്കിയ ഒസ്യത്തിന്റെ പകര്‍പ്പ് ജോളി തന്നെ ഏല്‍പ്പിച്ചിരുന്നെന്ന് ബാബു ജോസഫ് പറഞ്ഞു. റോയ് തോമസിന്റെ സംസ്കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഒസ്യത്ത് ഭദ്രമായി സൂക്ഷിക്കാന്‍ പറഞ്ഞ് ജോളി ഏല്‍പ്പിച്ചത്. ഇത് വ്യാജ ഒസ്യത്താണെന്ന് പിന്നീട് മനസ്സിലായി. എന്‍.ഐ.ടിയില്‍ ജോലി കിട്ടിയെന്നും അതിന്റെ ആവശ്യത്തിനെന്നും പറഞ്ഞ് പിതാവിനോട് ജോളി രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നു. ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നും സഹോദരന്മാര് മൊഴി നല്കി.





