Kozhikode

കോഴിക്കോട് വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : വടകര ആയഞ്ചേരിയിൽ വയോധികനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി പീടിയേക്കൽ വീട്ടിൽ മുഹമ്മദലി പി.കെ (67) ആണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം 3 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ സീലിങ്ങിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടനടി വീട്ടുകാർ കെട്ടഴിച്ച് ആയഞ്ചേരിയിലെ ആസ്പിയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

ഏതോ മാനസിക വിഷമത്തെ തുടർന്നാണ് മുഹമ്മദലി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു.വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് വീട്ടിൽ വെച്ച് നടന്നതിന് ശേഷം ഖബറടക്കും.

Related Articles

Back to top button