Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ വിപണി വില 43000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43040 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിലെ വില 5380 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കൂടി. വിപണി വില 4455 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 73 രൂപയായിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Leave a Reply

Back to top button