
വളാഞ്ചേരി: വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നു പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ശരത്ത്, ലോറി ഡ്രൈവര്‍ ചാലക്കുടി സ്വദേശി ഉണ്ണികൃഷ്ണന്‍, ലോറി ഉടമയുടെ മകനും ചാലക്കുടി സ്വദേശിയുമായ അരുണ്‍ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കെ.എല്‍ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി തലകീഴായി മറിഞ്ഞതിനാല്‍ അപകടത്തില്‍പെട്ടവര്‍ ഏറെ നേരെ അടിയില്‍ കുടുങ്ങിക്കിടന്നു.വളാഞ്ചേരി പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.





