Kozhikode

പാചക – വാതക വിലവര്‍ധന ; സി പി ഐ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Please complete the required fields.




കൊടുവള്ളി :നരേന്ദ്ര മോദി സർക്കാർ ഗാർഹിക പാചക – വാതകത്തിന് തുടർച്ചയായി വില വർധിപ്പിക്കുന്ന നടപടിയിലും ജനദ്രോഹ നയങ്ങൾക്കുമെതിരെ സി പി ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൊടുവള്ളി ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ചൂലൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി പി ടി സി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ വി റാഷിദ്, കെ വി സുരേന്ദ്രന്‍ ,കെ മനോജ്കുമാര്‍ ,ടി പി കുഞ്ഞാലി ഹാജി, എം ശിവാനന്ദന്‍ ,വിനോദ് മാനിപുരം എന്നിവര്‍ സംസാരിച്ചു. ഗോകുലന്‍ മാനിപുരം, കെ വി അസീസ്, അഭിന്‍ ആറങ്ങോട്, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button