Palakkad

പാലക്കാട് പുഴയിൽ യുവാക്കൾ മുങ്ങി മരിച്ചു

Please complete the required fields.




പാലക്കാട്: പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മുരുകണി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണൻ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം. മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.

ഉടൻ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്നു ഇരുവരും. മൃതദഹേങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button