
മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിൽ ഉണ്ടായിരുന്ന കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം ഉണ്ടായത് .
ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്. ഉടൻ കാർ നിർത്തി കുടുംബം ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.
കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂർ, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കാറിന് തീപിടിച്ചത് വാർത്തയായിരുന്നു.





