
എറണാകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വീസ് സ്ഥാപനത്തിന്റെ ഉടമ സെബാസ്റ്റ്യനാണ് പിടിയിലായത്.
വിദേശ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട് എന്നിവടങ്ങളിലേക്ക് ജോബ് വിസ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത് . ഈ പേരില്‍ നിരവധി ആളുകളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിച്ചെങ്കിലും ജോബ് വിസ ശരിയാക്കി കൊടുക്കയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല.
തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതിപെടുകയും .എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സെബാസ്റ്റ്യന്‍ എന്നയാള്‍ പിടിയിലായത്.
കൂടാതെ ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനം വിദേശത്ത് ജോബ് വിസ ശരിയാക്കി കൊടുക്കുന്നതിന് ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും പൊലീസ് കണ്ടെത്തി.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.





