Palakkad

കൂടിളകി വന്ന തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു

Please complete the required fields.




പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പികെ രാജപ്പൻ (65) ആണ് മരിച്ചത്.

രാവിലെ 7.30 ഓടെ മരുതുംകാട് തേനമല എസ്റ്റേറിലായിരുന്നു സംഭവം. കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.

തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികൾ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button