Palakkad

പാലക്കാട് മണ്ണാർക്കാട് എളുമ്പലാശ്ശേരിയിൽ എടിഎം തകർത്ത് മോഷണശ്രമം

Please complete the required fields.




മണ്ണാർക്കാട് : പാലക്കാട് മണ്ണാർക്കാട് എളുമ്പലാശ്ശേരിയിൽ എടിഎം തകർത്ത് മോഷണശ്രമം. പടക്കം പൊട്ടിച്ചാണ് എടിഎം തകർത്തത്. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല. അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം. സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല.

Related Articles

Leave a Reply

Back to top button