
കോഴിക്കോട് : കേരള പെൻഷനേഴ്‌സ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് ധർണ നടത്തി.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ടി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.പി.എൽ. ജില്ലാ പ്രസിഡന്റ് എം. ദാവൂദ്ഖാൻ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുറഹിമാൻ, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി നങ്ങാറിയിൽ, സെക്രട്ടറി സി.വി. ബാവ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, സുബൈർ നല്ലൂളി, ടി.പി.എം. തങ്ങൾ, കരീം കോച്ചേരി, ഹമീദ്, കോയാലിക്കുട്ടി, റിഷാദ് കാക്കൂർ തുടങ്ങിയവർ സംസാരിച്ചു.





