
കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂർ മോഡേണിൽ ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർഥിനി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ റഫ റഷീദാണ് മരിച്ചത്.
അമിത വേഗതയിൽ തെറ്റായ ദിശയിലെത്തിയ സിറ്റി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിനടിയിൽപ്പെട്ട റഫ പിൻചക്രം കയറി തത്ക്ഷണം മരിക്കുകയായിരുന്നു.





