Kozhikode

കട്ടിപ്പാറ കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു

Please complete the required fields.




കട്ടിപ്പാറ: കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കുഴികള്‍ നിര്‍മിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വാഷ് സൂക്ഷിച്ചിരുന്നത്. 500 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ച എക്‌സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നൗഷീര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button