Ernakulam

അച്ഛനെയും നാല് വയസ്സുള്ള മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത അന്വേഷിച്ച് പൊലീസ്

Please complete the required fields.




കൊച്ചി : നാലുവയസ്സുള്ള മകനൊപ്പം പിതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം.ദുരൂഹത അന്വേഷിച്ച് പോലീസ്. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫി (41) നെയും മകൻ അൽ ഷിഫാസിനെയുമാണ് വീടിന്റെ രണ്ടാംനിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. മൂന്നാഴ്ച മുൻപാണ് ഇവർ മണ്ണംതുരുത്തിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്.

സമീപവാസികളാരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ ദിയ ഗൗഡ എന്നപേരിൽ അറിയപ്പെടുന്ന ഖദീജയാണ് ഭാര്യ. ഇവരെ ആറുവർഷം മുൻപാണ് ഷെരീഫ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മരിച്ച അൽ ഷിഫാസ്, ഷെരീഫിന്റെയും ഖദീജയുടെയും മകനാണ്. ഖദീജ ആലുവ മുട്ടത്തുള്ള ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. മകനെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുമെന്ന് ഷെരീഫ് ഖദീജയോട് പറഞ്ഞതായും സൂചനയുണ്ട്. തുടർന്ന് ഖദീജ മണ്ണംതുരുത്തിലുള്ള അയൽവാസിയോട് ഫോണിൽ വിവരം പറഞ്ഞു.

തുടർന്ന് പുലർച്ചെ ഒന്നരയോടെ പോലീസ് വീട്ടിലെത്തുമ്പോൾ ഖദീജ അവിടെയുണ്ടായിരുന്നു. എന്നാൽ ഇവരെ വീട്ടിനകത്തേക്ക് കയറ്റാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചുപോയി. സംഭവത്തിൽ ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ ഷെരീഫിന്റെ വളാഞ്ചേരിയിലുള്ള തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി.

Related Articles

Back to top button