India

ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്; നാല് പേര്‍ പിടിയില്‍

Please complete the required fields.




ഡല്‍ഹിയില്‍ പൊലീസിനുനേരെ ഗൂണ്ടകളുടെ വെടിവയ്പ്. ജരോദ കലാന്‍ പ്രദേശത്താണ് വെടിവയ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പൊലീസും നിറയൊഴിച്ചു. firing in Delhi ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായി.

കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയെ ഞെട്ടിച്ച് രോഹിണി കോടതിയിലും വെടിവയ്പ് നടന്നിരുന്നു. ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളുമാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button