
തിരുവനന്തപുരം: നെടുമങ്ങാട് 3 സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ യുവാവിന് 70 വര്‍ഷം തടവ്. 1,70,000 രൂപ പിഴ. വെഞ്ഞാറമൂട് പൂല്ലമ്പാറ സ്വദേശിക്കാണ് ശിക്ഷ ലഭിച്ചത്. അഞ്ച്, ഏഴ്, എട്ട് വയസുള്ള സഹോദരിമാരെ ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ നെടുമങ്ങാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ല്‍ നടന്ന കേസിലാണ് കോടതി വിധി.
ഒന്നര വര്‍ഷം നീണ്ടു നിന്ന കേസില്‍ 32 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. അതില്‍ 31 പേരും പ്രതിക്കെതിരെ മൊഴി നല്കി. ജഡ്ജി കെ പി സുനിലാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത ഷൌക്കത്തലി ഹാജരായി. പീഡനത്തിനരയായ പെണ്‍കുട്ടികളുടെ ബന്ധുവാണ് പ്രതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടികള്‍ മൊഴി നല്കി.





