Palakkad

വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

Please complete the required fields.




പാലക്കാട്: വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ ജോലിക്കെത്തിയ ജോലിക്കാര്‍ ശനിയാഴ്ച ഉച്ചയോടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

74 കാരിയായ പത്മാവതിയെ ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്മാവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. വീടിനടുത്ത് തന്നെയാണ് മകനും താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിക്കാനായി അമ്മയെ വിളിക്കാനെത്തിയപ്പോഴാണ് പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും കാണാതായിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Back to top button