Kozhikode

താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്; ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കേടായതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ബുധനാഴ്ച രാവിലെ മുതൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു.

രാവിലെ എഴുമണിയോടെ ഏഴാം വളവിൽ ടൂറിസ്റ്റ് ബസും എട്ടരയോടെ ഒമ്പതാം വളവിൽ ടോറസ് ലോറിയും എട്ടേമുക്കാലോടെ നാലാം വളവിലും അഞ്ചാം വളവിനുമിടയിൽ കെ എസ് ആർ ടി സി വോൾവോ ബസുമാണ് കുടുങ്ങിയത്.

ഇതേ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്ന് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടെങ്കിലും മിനുറ്റുകൾക്കകം ചുരം പാതയിൽ ഇരു ഭാഗങ്ങളിലായി വാഹനങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു.

കേടായ വാഹനങ്ങൾ നീക്കിയെങ്കിലും ചുരത്തിൽ പലയിടങ്ങളിലായി ലോറി , പിക്കപ്പ് വാഹനങ്ങൾ കേടായി കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി. ഹൈവേ പൊലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും ഏറെ പണി പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.

രണ്ടര മണിയോടെ ഏറെക്കുറെ ഗതാഗതം പുനസ്ഥാപിക്കാനായത്. വൈകീട്ട് 5 മണിയോടെ ഏഴാം വളവിൽ പതിനാറ് ചക്ര ലോറി കുടുങ്ങിയതിനെ തുടർന്ന് വീണ്ടും ചുരത്തിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. രാത്രി ഏറെ വൈകിയും ഗതാഗതതടസം നീക്കാനായില്ല.

Related Articles

Leave a Reply

Back to top button