Kannur

നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറി; രണ്ടര വയസുകാരൻ മരിച്ചു

Please complete the required fields.




കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടം. ഒരു മരണം 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരൻ മരിച്ചു. നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറി. സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് ഗുരുതര പരുക്ക്.

വാഹനങ്ങൾ കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ദിശയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ ലോറി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. കാറിന് പുറത്തായിരുന്നു ആളുകൾ നിന്നിരുന്നത് അതിനാൽ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിപ്പു.

Related Articles

Back to top button