Kollam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വയോധികന്‍ അറസ്റ്റിൽ

Please complete the required fields.




കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പോരുവഴി വടക്കേമുറിയില്‍ പരവട്ടം ഇടശ്ശേരി പുത്തന്‍ വീട്ടില്‍ തോമസ്(58)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്‌കൂള്‍ വിട്ട് വരുന്ന വഴി സൈക്കിള്‍ നന്നാക്കുന്നതിനായി പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടി നിലത്ത് വീണു. വീഴ്ചയില്‍ കാലിന് പരിക്കേറ്റിട്ടുണ്ട്. ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണ്‍, എസ്‌ഐമാരായ രാജന്‍ ബാബു, കൊച്ചു കോശി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button