
കൊയിലാണ്ടി: പൊയില്‍ക്കാവ് പള്ളിക്കുനിയില്‍ പത്തൊമ്പതുകാരി റിഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഉമ്മയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് മുഖച്ചേരി ബറാക്ക് ഹൌസില്‍ അബൂബക്കറിനെയാണ് (62) പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 17ാം തിയതിയാണ് പത്തൊമ്പത്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഗ്രി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസിന് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ 62 കാരനായ ഉമ്മയുടെ പിതാവ് പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടി എഴുതിയ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഏഴാംക്ലാസില്‍ പഠിക്കുന്ന കാലത്ത് ഉമ്മയുടെ പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ആദ്യം ഇയാള്‍ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ വിശദമായഅന്വേഷണത്തില് ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്.





