
താമരശ്ശേരി: ഇന്നലെ വൈകുന്നേരം ചുരത്തിലെ വ്യൂ പോയന്റിന് സമീപം കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ ഭാഗത്ത്,വലിയ പാറ താഴേക്ക് പതിക്കാൻ സാധ്യത ഉള്ളതിനാൽ ഫയർ ഫോയ്സ് സ്ഥലത്തെത്തി പാറ നീക്കം ചെയ്യുന്നു.
ചുരത്തിലുടെയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്. പാറ നീക്കം ചെയ്തു കഴിഞ്ഞാൽ ഗതാഗതം പുനസ്ഥാപിക്കുന്നതാണ്.





