Kozhikode

കോഴിക്കോട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണം

Please complete the required fields.




കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണം നടന്നതായി പരാതി. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തി. ഇതില്‍ ആറ് ഭണ്ഡാരങ്ങളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 4.45ന് ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണം നടന്ന വിവരം ആദ്യമറിഞ്ഞത്. മുണ്ടും ഷര്‍ട്ടും ഹെല്‍മെറ്റും ധരിച്ച മോഷ്ടാവ് പുലര്‍ച്ചെ 3.45ഓടെയാണ് ക്ഷേത്രവളപ്പില്‍ കടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസും ഡോഗ്സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Back to top button