India

നടൻ സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന

Please complete the required fields.




ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം സോനു സൂദിന്റെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിട്ടിരുന്നു. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

സോനുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേസ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പിന് 2012ലും സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു

അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടന്‍ സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.

Related Articles

Leave a Reply

Back to top button