Kozhikode

കട്ടിപ്പാറ ചമലില്‍ ആടിന് നേരെ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം

Please complete the required fields.




കട്ടിപ്പാറ : ചമലില്‍ ആടിന് നേരെ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. ചമല്‍ ചുണ്ടേന്‍കുഴി കണ്ടന്‍കുന്ന് അദ്‌റുവിന്റെ രണ്ട് വയസ്സായ പെണ്ണാടിനെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയാണ് ആടിനെ രക്ഷിച്ചത്.

ആടിനെ താമരശ്ശേരി മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ചമല്‍ ഭാഗത്ത് അടുത്തിടെയായി നിരവധി ആടുകളാണ് നായ്ക്കളുടെ ആക്രണത്തിനിരയായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരും നായ്ക്കളെ ഭയന്നാണ് പുറത്തിറങ്ങുന്നത്.

Related Articles

Leave a Reply

Back to top button