
കോഴിക്കോട് : പാലാഴി ഹൈലൈറ്റ് മാളിനു സമീപം ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. രാത്രി 10.45-നാണ് അപകടം. കാറിലുണ്ടായിരുന്ന കണ്ണൂർസ്വദേശി മുഹമ്മദ് റിൻഷന് പരിക്കില്ല. കാറിന്റെ മുൻവശത്തുനിന്ന് തീപടരുന്ന ശ്രദ്ധയിൽപ്പെട്ടയുടനെ റോഡരികിലേക്ക് നിർത്തി ഇറങ്ങുകയായിരുന്നു. പെട്രോൾപന്പിന് സമീപം നിർത്തിയ കാർ, അപകടസാധ്യത കണക്കിലെടുത്ത് നാട്ടുകാർ പിന്നീട് ദൂരത്തേക്ക് തള്ളിമാറ്റി. കാർ പൂർണമായും കത്തിനശിച്ചു.
സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ എൻ. ഗണേഷൻ, ടി.പി. മഹേഷ്, എം. നിഖിൽ, കെ. അഭിഷേക്, എസ്.എം. സിനീഷ്, കെ. റാഷിദ്, പി. വിജയൻ എന്നിവരടങ്ങിയ വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേനാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല





