Kozhikode

കർശന നടപടിയുമായി പോലീസ് : പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട്ടെ ഒൻപത് ഓഫീസുകൾ പൂട്ടി

Please complete the required fields.




കോഴിക്കോട് : നിരോധനത്തിനു പിന്നാലെ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമെതിരേ പോലീസും എൻ.ഐ.എ.യും നടപടി തുടങ്ങി.

പോപ്പുലർ ഫ്രണ്ടിന്റെയും നിരോധിക്കപ്പെട്ട മറ്റ് പോഷക സംഘടനകളുടെയും ജില്ലയിലെ ഒൻപത് ഓഫീസുകൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നോട്ടീസ് പതിച്ചു. ഓഫീസിലേക്ക് പ്രവേശിക്കുന്നവർക്കെതിരേ യു.എ.പി.എ. ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വടകര മേഖലയിലെ ഓഫീസുകൾ കളക്ടറുടെ ഉത്തരവുപ്രകാരം പൂട്ടി സീൽവെച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസ് എൻ.ഐ.എ. സംഘം കണ്ടുകെട്ടി.

കോഴിക്കോട് നഗരത്തിൽ അഞ്ച് ഓഫീസുകളും വടകര മേഖലയിൽ നാല് ഓഫീസുകളുമാണ് പൂട്ടിയത്. കോഴിക്കോട് നഗരത്തിലെ ഓഫീസുകൾ സീൽചെയ്യാൻ അടുത്ത ദിവസം കളക്ടറുടെ ഉത്തരവിറങ്ങും. അതിന്റെ മുന്നോടിയായാണ് പോലീസ് നോട്ടീസ് പതിച്ചതെന്ന് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എ. ശ്രീനിവാസ് പറഞ്ഞു

Related Articles

Leave a Reply

Back to top button