Kozhikode

ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

Please complete the required fields.




കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു. അപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിസാര പരുക്കേറ്റു. ഗ്ലോബല്‍ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.പുലര്‍ച്ചെ 5.50ന് കൊച്ചിക്ക് പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

17ന് വൈകീട്ട് മീന്‍ പിടിക്കാന്‍ പോയ ബേപ്പൂർ സ്വദേശി അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യ ബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത് . 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ ബംഗാള്‍ സ്വദേശികളും രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളുമാണ്.

Related Articles

Leave a Reply

Back to top button