Kerala

സംസ്ഥാനത്ത് വാക്‌സിനേഷനിൽ പുരോഗതി; 80.17% പേർ ആദ്യ ഡോസ് സ്വീകരിച്ചു

Please complete the required fields.




സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷനിൽ പുരോഗതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേർ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 32.17 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. ഇത് വരെ മൂന്ന് കോടിയിലധികം വാക്‌സിൻ നൽകിയിട്ടുണ്ട്.

കൊവിഡിനെതിരായ പ്രതിരോധത്തിൽ പ്രധാനം വാക്‌സിനേഷനാണെന്ന് മുഖ്യമന്ത്രി. പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകി സംരക്ഷിക്കുക എന്നതാണ് കൊവിഡിനെതിരായ പ്രതിരോധത്തിൽ പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 18 വയസിന് മുകളിലുള്ളവർക്ക് ഈ മാസം തന്നെ വാക്‌സിൻ നൽകും. 18 വയസ്സായ എല്ലാവർക്കും ഈ മാസം ആദ്യഡോസ് നൽകാനായാൽ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്‌സിനേഷനും പൂ‍ർത്തിയാക്കാൻ കഴിയും.

വാക്‌സിനെടുക്കാൻ വിമുഖത കാട്ടുന്നവർ നിർബന്ധമായും വാക്‌സിൻ എടുക്കണം. വാക്‌സിനെടുത്തവരുടെ രോഗ ബാധയിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനെടുത്തവരിൽ രോഗബാധ ഉണ്ടായാലും രോഗാവസ്ഥ കടുത്തതാകില്ല. അതിനാൽ മരണ സാധ്യതയും കുറവാണ്. എന്നാൽ വാക്‌സിനെടുത്തവർക്ക് രോഗം ബാധിച്ചാൽ അവർക്ക് രോഗവാഹകരാകാൻ കഴിയും അതിനാൽ കൊവിഡ് മാർഗനിർദേശം കൃത്യമായി പാലിക്കണം, മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button